ഒ. അബ്‌ദുല്ലയെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രകാശന ചടങ്ങിൽ​ മന്ത്രി അഹമ്മദ് ദേവർകോവിൽ സംസാരിക്കുന്നു

'ഒ. അബ്​ദുല്ല; നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍' ഡോക്യുമെൻററി പ്രകാശനം

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്​ട്രീയ നിരീക്ഷകനുമായ ഒ. അബ്​ദുല്ലയെക്കുറിച്ച് എം.ആര്‍.ഡി.എഫ് തയാറാക്കിയ 'ഒ. അബ്​ദുല്ല; നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍' ഡോക്യുമെന്‍ററി എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ്​​ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ പ്രകാശനം ചെയ്തു.

സ്വന്തം നിലപാടുകള്‍ നഷ്​ടങ്ങള്‍ നോക്കാതെ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ച കേരളത്തിലെ അപൂർവം മാധ്യമപ്രവര്‍ത്തകരിലൊരാളാണ് അബ്​ദുല്ല എന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. 'ശത്രുക്കളല്ല സ്‌നേഹിതന്മാര്‍' എന്ന ഒ. അബ്​ദുല്ലയുടെ പുസ്തകത്തി​െൻറ മൂന്നാം പതിപ്പ് പ്രകാശനം മന്ത്രി അഹമ്മദ് ദേവര്‍കോവിൽ എ.പി. കുഞ്ഞാമുവിന് നല്‍കി നിര്‍വഹിച്ചു.

സ്വന്തം അഭിപ്രായങ്ങള്‍ നട്ടെല്ല് വളക്കാതെ ആരുടെ മുന്നിലും തുറന്നു പറയാനുള്ള അബ്​ദുല്ലയുടെ ആര്‍ജവം മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക നിരീക്ഷകര്‍ക്കും മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഐ.ഒ.എസ് കേരള ചാപ്റ്റര്‍ സെക്രട്ടറി ഇ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

'മാധ്യമം' ചീഫ്​ എഡിറ്റര്‍ ഒ. അബ്​ദുറഹ്​മാൻ, എ.പി. കുഞ്ഞാമു, എ. വാസു, പ്രഫ. പി. കോയ, എന്‍.പി. ചെക്കുട്ടി, പി.എ.എം. ഹാരിസ്, ഡോ. അജ്മല്‍ മുഈന്‍, ഡോ. ഉമര്‍ തസ്നീം, അഡ്വ. ഫാത്തിമ തഹ്‌ലിയ, ഡോക്യുമെൻററി സംവിധായകന്‍ ബച്ചു ചെറുവാടി തുടങ്ങിയവര്‍ സംസാരിച്ചു. ഒ. അബ്​ദുല്ല മറുപടി പ്രസംഗം നടത്തി. കെ.പി.ഒ. റഹ്​മത്തുല്ല സ്വാഗതവും ഇ.എം. സാദിഖ്​ നന്ദിയും പറഞ്ഞു.

Tags:    
News Summary - documentary about journalist o abdulla released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.