വിലങ്ങാട് ആദിവാസി യുവാവിന്റെ ഓട്ടോറിക്ഷ
കത്തിയനിലയിൽ
Posted On
date_range Updated On
date_range ആദിവാസി യുവാവിന്റെ ഓട്ടോക്ക് തീയിട്ടതായി പരാതി
നാദാപുരം: വിലങ്ങാട് ആദിവാസി യുവാവിന്റെ ഓട്ടോ തീവെച്ച് നശിപ്പിച്ചതായി പരാതി. അടുപ്പിൽ കോളനിയിലെ താമസക്കാരനായ നിഷാദിന്റെ ഓട്ടോയാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ തീവെച്ചു നശിപ്പിക്കപ്പെട്ടത്. ഓട്ടോ അറ്റകുറ്റപ്പണികൾക്കായി ഏറെ നാളായി വർക്ക്ഷോപ്പിലായിരുന്നു. പണി പൂർത്തിയാക്കി രണ്ടു ദിവസം മുമ്പാണ് പുറത്തിറക്കിയത്. ആർ.ടി.ഒയുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാൻ വീടിന് സമീപത്തെ ഷെഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കത്തിനശിച്ചത്. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.