സിവിൽ സപ്ലൈസ് അധികൃതർ കടകളിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range സിവിൽ സപ്ലൈസ് പരിശോധന: അഞ്ചു കടകൾക്ക് നോട്ടീസ്
വടകര : സിവിൽ സപ്ലൈസ് വകുപ്പിന്റെ ഓണം സ്പെഷൽ സ്ക്വാഡ് പരിശോധന തുടരുന്നു. ഇന്നലെ ആയഞ്ചേരി, മേമുണ്ട എന്നിവിടങ്ങളിലെ സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറികടകൾ, ബേക്കറി, പഴക്കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വില വിവരപട്ടിക പ്രദർശിപ്പിക്കാത്ത അഞ്ച് കടകൾക്ക് നോട്ടീസ് നൽകി. സാധനങ്ങളുടെ വില ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാൻ നിർദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ പി. ഫൈസൽ അറിയിച്ചു. പരിശോധനയിൽ ജീവനക്കാരായ ഇ. കെ. ഗോപാലകൃഷ്ണൻ, കെ.പി. ശ്രീജിത്ത് കുമാർ, എ. ആർ. അണിമ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.