നീരൊഴുക്ക് കൂടി; ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി കൽപറ്റ: ബാണാസുരസാഗർ ഡാമിൽ നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിരപ്പ് 774.50 മീറ്ററിൽ എത്തിയതിനാൽ ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾക്ക് പുറമെ നാലാമത്തെ ഷട്ടർ കൂടി 10 സെ.മീ ഉയർത്തി. ഒന്നാമത്തെ ഷട്ടർ ഇതുവരെ ഉയർത്തിയിട്ടില്ല. ചൊവ്വാഴ്ച 12.45ഓടെയാണ് ഒരു ഷട്ടർ കൂടി ഉയർത്തിയത്. കഴിഞ്ഞ ദിവസം രണ്ടു ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇപ്പോൾ സെക്കൻഡിൽ ആകെ 26.117 ക്യുബിക് മീറ്റർ ജലമാണ് പുഴയിലേക്ക് തുറന്ന് വിടുന്നത്. പുഴയിലെ ജലനിരപ്പ് ഇപ്പോഴുള്ളതിൽ നിന്ന് 10 സെ.മീ ഉയരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.