c

പയ്യോളി സപ്ലിമൻെറ്​ - 1 ഒന്നാം പേജ് നഗരസഭയായി പയ്യോളി ടി.എ. ജുനൈദ് പയ്യോളി: ദേശീയപാതക്കും റെയിൽപാതക്കുമിടയിൽ അറബിക്കടലോരത്തും കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വൈവിധ്യങ്ങളുടെ നാടാണ് പയ്യോളി. പഴയ കുറുമ്പ്രനാട് രാജവംശത്തി​ൻെറ ഭാഗമായിരുന്ന പയ്യോളിക്ക് മേലടിയെന്നും പുതിയ നിരത്തെന്നും പേരുകളുണ്ട്. ധീരദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലിമരക്കാർ മുതൽ രാജ്യം കണ്ട മികച്ച ഓട്ടക്കാരി പി.ടി. ഉഷ വരെ പയ്യോളിയുടെ പെരുമ ദേശാന്തരങ്ങളിലെത്തിച്ചവരാണ്​. നഗരസഭയായി മാറിയ പയ്യോളിയിൽ മേലടി ബ്ലോക്ക് ഓഫിസ്, സബ് ട്രഷറി, പോസ്​റ്റ്​ ഓഫിസ്, കൃഷിഭവൻ, എ.ഇ.ഒ ഓഫിസ്, കെ.എസ്.എഫ്.ഇ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, ജില്ല റൂറൽ ക്രൈം ബ്രാഞ്ച് ഓഫിസ് ഉൾപ്പെടുന്ന പയ്യോളി പൊലീസ് സ്​റ്റേഷൻ സമുച്ചയം, സബ്​ രജിസ്ട്രാർ ഓഫിസ് തുടങ്ങിയവ സർക്കാർ സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. അര ഡസനോളം ദേശസാത്കൃത ബാങ്കുകളുടെ ശാഖകൾ, സ്വകാര്യ, സഹകരണ ബാങ്കുകൾ എന്നിവയുമുണ്ട്. വിവിധയിടങ്ങളിലായി പി.എച്ച്.സി, ഹോമിയോ, ആയുർവേദ സൻെററുകളുമുണ്ട്. സേവനമേഖലയിൽ തണൽ ഡയാലിസിസും ശാന്തി പെയിൻ ആൻഡ്​​ പാലിയറ്റിവും ശ്രദ്ധാകേന്ദ്രങ്ങളാണ്. വടക്കെ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ കീഴൂർ മഹാശിവക്ഷേത്രം, അയനിക്കാട് ഹൈദ്രോസ് ജുമുഅത്ത് പള്ളി, ക്രിസ്ത്യൻ പള്ളി എന്നിവ വിശ്വാസത്തി​ൻെറ മഹാബിംബങ്ങളായി നിലകൊള്ളുന്നു. ഗ്രാമപഞ്ചായത്തായിരുന്ന പയ്യോളി, നഗരസഭയായി മാറിയിട്ട് അഞ്ച് വർഷം തികയുകയാണ്. രാഷ്​ട്രീയ സമവാക്യങ്ങളുടെ മാറ്റിമറിച്ചിൽ കാരണം പ്രഥമ നഗരസഭ ഭരണത്തിൽ അധികാരം പങ്കിടാൻ യു.ഡി.ഫിനും എൽ.ഡി.എഫിനും ഒരുപോലെ ഭാഗ്യം ലഭിച്ചു. ലോക് താന്ത്രിക് ജനതാദളി​ൻെറ മുന്നണി മാറ്റത്തിലൂടെ രണ്ട് വർഷത്തിലധികം നീണ്ട യുഡി.എഫ്​ ഭരണത്തിന്​ തിരശ്ശീല വീണപ്പോൾ നിനച്ചിരിക്കാതെ ഭരണത്തിലേറാൻ എൽ.ഡി.എഫിന് കഴിഞ്ഞു. ലോകത്തി​ൻെറ ഏതുകോണിൽ പോയാലും പി.ടി. ഉഷയെന്ന 'പയ്യോളി എക്സ്​പ്രസി'ൻെറ നാമധേയത്തിലാണ് ഈ നാട്​ അറിയപ്പെടുക. 1984ലെ ലോസ് ആഞ്​ജലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിലൊരംശത്തിന്​ വെങ്കല മെഡൽ നഷ്​ടമായെങ്കിലും ഇന്നും പയ്യോളിയുടെയും ഇന്ത്യയുടെയും അഭിമാന താരമാണ് ഇന്ത്യ കണ്ട മികച്ച ഓട്ടക്കാരി. പയ്യോളി, ഇരിങ്ങൽ എന്നീ രണ്ട് വില്ലേജുകളിലായി 22 ചതുരശ്ര കിലോമീറ്ററിലാണ് നഗരസഭ വ്യാപിച്ചുകിടക്കുന്നത്. പടിഞ്ഞാറ് അറബിക്കടലും, വടക്ക് കോട്ടപ്പുഴയും, കിഴക്ക് കുറ്റ്യാടിപ്പുഴയും തുറയൂർ പഞ്ചായത്തും, തെക്ക് തിക്കോടി പഞ്ചായത്തുമായാണ് അതിർത്തി പങ്കിടുന്നത്. പടംPAYYOLI TOWN 1, PAYYOLI TOWN 2 പയ്യോളി ടൗൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.