ജയൻ
Posted On
date_range Updated On
date_range കഞ്ചാവ് വിൽപനക്കിടെ യുവാവ് പിടിയിൽ
ബേപ്പൂർ: കഞ്ചാവ് വിൽപനക്കിടെ മധ്യവയസ്കൻ മാറാട് പൊലീസിന്റെ പിടിയിലായി. മാറാട് കോയവളപ്പ് കൊമ്മടത്ത് ഹൗസിൽ ജയനാണ് (42) അറസ്റ്റിലായത്. സ്റ്റേഷൻ പരിധിയിലെ കോയവളപ്പ് ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന ഇയാളെ മാറാട് ഇൻസ്പെക്ടർ രാജേഷ് കുമാറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു.
സബ് ഇൻസ്പെക്ടർമാരായ ശശികുമാർ, പ്രകാശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രതീഷ്, സിവിൽ പൊലീസ് ഓഫിസർ അർജുൻ, അരുൺ, ഹോംഗാർഡ് സുരേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.