Posted On
date_range Updated On
date_range കഞ്ചാവ് സഹിതം രണ്ടുപേർ അറസ്റ്റിൽ
ബേപ്പൂർ: വാഹന പരിശോധനക്കിടെ കാറിൽ വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി രണ്ടുപേരെ ഗോതീശ്വരത്ത് മാറാട് പൊലീസ് അറസ് റ്റ് ചെയ്തു.
സബ് ഇൻസ്പെക്ടർ എം.സി. ഹരീഷ് വാഹന പരിശോധന നടത്തുമ്പോഴാണ് ആൾട്ടോ കാറിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
മഞ്ചേരി പയ്യനാട് സ്വദേശികളായ വലിയ പീടിയേക്കൽ മുഹമ്മദ് മിൻഹാജ് (21), പള്ളിക്കണ്ടി ഷഫീർ (19) എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ ഡാഷ് ബോർഡിൽ 105 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ പി.ജി. ഷൈജിത്, പി. സപ്തസ്വരൂപ് എന്നിവർ എസ്.ഐ ക്കൊപ്പം സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.