ബേപ്പൂർ മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം ഹാർബർ പരിശോധനക്കിടയിൽ തോണികളിൽനിന്ന് പിടിച്ചെടുത്ത

ചെറുമീനുകൾ

ബേപ്പൂർ ഹാർബറിൽ ചെറുമീനുകൾ പിടിച്ചെടുത്തു

ബേപ്പൂർ: ബേപ്പൂർ ഹാർബറിൽ ചെറു മത്സ്യങ്ങളുമായി വന്ന ഏഴ് തോണികൾ പിടിച്ചെടുത്തു. ബേപ്പൂരിലുള്ള ഷഹീദ് എന്ന തോണി, പരപ്പനങ്ങാടി ഭാഗത്തുള്ള നൂറുൽ ഇസ്​ലാം, മഹസിൻ, ബർക്ക, ബർക്കത്ത് എന്നീ തോണികളും, മാറാട് ഭാഗത്തുള്ള മുഹബ്ബത്ത്, അൽബദർ എന്നീ തോണികളുമാണ് പിടിച്ചെടുത്തത്.

ഏഴ് തോണികളിലുമായി ഏകദേശം ഇരുപതിനായിരം കിലോ തൂക്കം വരുന്ന ഏഴു സെൻറീമീറ്റർ മാത്രം വലുപ്പമുള്ള ചെമ്പാൻ ( ചെമ്പാൻ അയല) മത്സ്യമാണ് വിൽപനക്കായി ഹാർബറിൽ കൊണ്ടുവന്നത്. കെ.എം.എഫ്.ആർ ആക്ട് പ്രകാരം, 11 സെൻറീമീറ്ററിൽ കൂടുതൽ വലുപ്പമുള്ള മത്സ്യങ്ങൾ മാത്രമേ പിടിക്കാനും വിപണനം നടത്താനും അനുവാദമുള്ളൂ.

കസ്​റ്റഡിയിലെടുത്ത ബോട്ടിലുണ്ടായിരുന്ന ചെറു മത്സ്യങ്ങൾ ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയാൻ കോഴിക്കോട് ജില്ലയിലെ ഹാർബറുകൾ കേന്ദ്രീകരിച്ച് മറൈൻ പൊലീസി​െൻറയും, ബേപ്പൂർ ഫിഷറീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തുടരുന്ന പരിശോധനക്കിടയിലാണ് തോണികൾ പിടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ചില ഹാർബറിൽനിന്നുപോയ വള്ളങ്ങൾ ചെറു മത്സ്യങ്ങൾ പിടിച്ചുവെന്ന രഹസ്യവിവരം എൻഫോഴ്സ്മെൻറ് വിഭാഗത്തിന് ലഭിച്ചിരുന്നു.

കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് ബി.കെ. സുധീർ കിഷൻ ജുവൈനൽ ഫിഷിങ് ആക്ട് പ്രകാരം, നിയമലംഘനം നടത്തിയ തോണികൾക്ക് 3,30,000 രൂപ പിഴ ചുമത്തി. കർശനമായ പരിശോധന തുടർന്നും നടത്തുമെന്ന് ബേപ്പൂർ ഫിഷറീസ് സ്​റ്റേഷൻ അസി. ഡയറക്ടർ ആർ. ജുഗുനു അറിയിച്ചു.

ബേപ്പൂർ മറൈൻ എൻഫോഴ്സ്മെൻറ്​ വിങ്ങിലെ എ.എസ്.ഐ മാരായ കെ.പ്രവീൺ രാജ്, ടി.പി. ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് മൂസ്സേൻവീട്, ആർ.സുരേഷ്, െറസ്ക്യു ഗാർഡുമാരായ താജുദ്ധീൻ, രജേഷ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.