കാലാവധി കഴിഞ്ഞ മരുന്നുകളുടെ ലേബൽ ചുരണ്ടിയ നിലയിൽ
ബേപ്പൂർ: കാലാവധി കഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയതിന് ഡോക്ടർ കസ്റ്റഡിയിൽ. മാറാട് മെഡിക്കൽ സെൻറർ നടത്തുന്ന ഡോ. ഇ.കെ. കണ്ണനെയാണ് (69) മാറാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാറാട് പ്രദേശത്ത് പാലിയേറ്റിവ് പ്രവർത്തകർ രോഗികളുടെ വീട്ടിൽ നടത്തുന്ന പതിവ് സന്ദർശനത്തിനിടയിലാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ ശ്രദ്ധയിൽപ്പെട്ടത്. കുപ്പികളിൽ ഒട്ടിച്ച കാലാവധി രേഖപ്പെടുത്തിയ ലേബൽ ചുരണ്ടിയ നിലയിലാണ് മരുന്നുകൾ കണ്ടെത്തിയത്.
പാലിയേറ്റിവ് പ്രവർത്തകർ മാറാട് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ സെന്ററിൽ പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് പൊലീസ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന് വിവരമറിയിച്ചു. ഡ്രഗ് ഇൻസ്പെക്ടർ മുഹമ്മദ് നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ സെന്ററിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി മരുന്നുകൾ പിടിച്ചെടുത്തു.
കസ്റ്റഡിയിലെടുത്ത മരുന്നുകൾ തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കും. ഡോ. പി. കെ. കണ്ണന് പരിശോധന നടത്താനുള്ള അംഗീകൃത രേഖകൾ ഇല്ലെന്നും പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഡോക്ടറെ വൈദ്യപരിശോധനക്ക് ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.