Posted On
date_range Updated On
date_range പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ
ബേപ്പൂർ: പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോക്സോ നിയമപ്രകാരം ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് സ്വദേശി ഖാലിദ് കയനിയിൽ (46) നെയാണ് പിടികൂടിയത്.
നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് ബേപ്പൂർ പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ വിനോദ് കുമാർ, അരുൺ, വിനോദ്, അനൂപ്, ജിതേഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.