വേങ്ങര പൊലീസ് എസ്.എച്ച്. ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ കടലുണ്ടിപ്പുഴയിൽ നടന്ന റെയ്ഡ്

കടലുണ്ടിപ്പുഴയിൽ പൊലീസ് റെയ്ഡ് : മൂന്ന് അനധികൃത മണൽത്തോണികൾ നശിപ്പിച്ചു

വേങ്ങര : അനധികൃതമായി മണൽ വാരി നടത്തുന്ന പത്രവാർത്തയെ തുടർന്ന് വേങ്ങര പൊലീസ് കടലുണ്ടിപ്പുഴയിൽ നടത്തിയ റെയ്ഡിൽ മൂന്ന് തോണികൾ പിടി കൂടി നശിപ്പിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വേങ്ങര പൊലീസ് എസ്.എച്ച്. ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പറപ്പൂര്‍ ഭാഗത്തു നിന്നും കടലുണ്ടി പുഴയില്‍ നടത്തിയ റെയ്ഡിലാണ് പുഴയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ തോണികൾ നശിപ്പിച്ചത്.

പുഴയിൽ വെള്ളം കുറഞ്ഞ സമയം മുതലെടുത്തു അനധികൃതമായി മണൽ വാരി സിമന്റു ചാക്കുകളിൽ കടത്തിക്കൊണ്ട് പോവുന്നത് പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. വേങ്ങര പൊലീസ് എസ്.എച്ച്. ഒ മുഹമ്മദ് ഹനീഫയോടൊപ്പം സി. പി. ഒ മാരായ സജീവ്, അസ്‌കർ, സിറാജ് എന്നിവരും പങ്കെടുത്തു. 

Tags:    
News Summary - Police raid in Kadalundippuzha: Three illegal boats were destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.