Posted On
date_range Updated On
date_range അപായക്കെണിയായ പൊലീസിെൻറ 'നന്ദി' ബോർഡ് മാറ്റി
ബേപ്പൂർ: കല്ലായി പാലത്തിെൻറ തുടക്കത്തിൽ റോഡരികിൽ സ്ഥാപിച്ച പന്നിയങ്കര പൊലീസിെൻറ അപായക്കെണിയായ 'നന്ദി' പറയുന്ന ബോർഡ് എടുത്തൊഴിവാക്കി. വെള്ളിയാഴ്ച 'മാധ്യമ'ത്തിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി.
വട്ടക്കിണർ ഭാഗത്തുനിന്ന് കോഴിക്കോട് ടൗണിലേക്ക് പോകുന്നവരോട് 'ട്രാഫിക് നിയമങ്ങൾ പാലിച്ച് യാത്ര ചെയ്തവർക്ക് നന്ദി' എന്നറിയിച്ചുകൊണ്ട് സ്ഥാപിച്ച ബോർഡാണ് അപകടക്കെണിയായത്.
ആളുകൾ നടന്നുപോകുന്ന വഴിയിൽ നാട്ടിയ ബോർഡിെൻറ സമീപമെത്തിയാൽ കുനിഞ്ഞില്ലെങ്കിൽ തലയിടിച്ചുവീഴും. സമാനരീതിയിൽ മാങ്കാവ് പാലത്തിനോട് ചേർന്ന് സ്ഥാപിച്ച ബോർഡും പന്നിയങ്കര പൊലീസ് എടുത്തൊഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.