പി.വി. ഷമീർ
Posted On
date_range Updated On
date_range ഓട്ടോറിക്ഷാ മോഷ്ടാവിനെ പിടികൂടി
ബേപ്പൂർ: ഓട്ടോറിക്ഷ മോഷ്ടാവിനെ പിടികൂടി. കുണ്ടായിത്തോട് പറമ്പത്ത് ഹൗസിലെ പി.വി. ഷമീറിനെയാണ് (49) അറസ്റ്റ് ചെയ്തത്. താനൂരിൽനിന്ന് മോഷ്ടിച്ച ഓട്ടോയുടെ സ്റ്റീരിയോ വിൽപന നടത്തുന്നതിനിടയിലാണ് ചാലിയത്ത് പ്രതിയെ പിടികൂടിയത്.
കടലുണ്ടി പൊലീസ് എയ്ഡ്പോസ്റ്റിലെ എ.എസ്.ഐ അരുൺ, സീനിയർ പൊലീസ് ഓഫിസർ വിനോദ് എന്നിവർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഇയാളെ കണ്ടെത്തിയത്. മോഷ്ടിച്ച കെ.എൽ. 55 കെ. 3324 നമ്പർ ഓട്ടോയും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.