ബാ​ലു​ശ്ശേ​രി ചി​റ​ക്ക​ൽ കാ​വി​നു സ​മീ​പ​ത്ത് ന​ട​ന്ന എ​സ്.​ഡി.​പി.​ഐ പൊ​തു​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി

അ​ജ്മ​ൽ ഇ​സ്മാ​യി​ൽ സം​സാ​രി​ക്കു​ന്നു

പാലോളി സംഭവം: എസ്.ഡി.പി.ഐയുടെ പ്രകടനം പൊലീസ് തടഞ്ഞു

ബാലുശ്ശേരി: എസ്.ഡി.പി.ഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ബാലുശ്ശേരിയിൽ നടത്താൻ തീരുമാനിച്ച പ്രകടനവും പൊതുസമ്മേളനവും പൊലീസ് തടഞ്ഞു. ഇന്നലെ വൈകീട്ട് നാലു മണിയോടെ തന്നെ നൂറുകണക്കിന് എസ്.ഡി.പി.ഐ പ്രവർത്തകർ എത്തിയിരുന്നുവെങ്കിലും ഡി.സി.ആർ.ബി ഡിവൈ.എസ്.പി ഡി. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രകടനവും പൊതുയോഗവും തടയുകയായിരുന്നു.

വൈകീട്ട് 4.30ന് പ്രകടനവും ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനവുമാണ് നടത്താനിരുന്നത്. ഇതിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. അനുമതി ലഭിച്ചില്ലെങ്കിലും പരിപാടി നടത്താൻ എസ്.ഡി.പി.ഐ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ തടഞ്ഞത്. പൊലീസിന്റെ നിർദേശത്തെ തുടർന്നു പ്രകടനം ഒഴിവാക്കുകയും പിന്നീട് ചിറക്കൽ ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടിൽ വെച്ച് ചെറു പൊതുയോഗം ചേർന്ന് അര മണിക്കൂറിനുള്ളിൽ പിരിഞ്ഞുപോകുകയുമായിരുന്നു.

വൻ പൊലീസ് സംഘം ഉച്ചയോടെ ബാലുശ്ശേരി ടൗണിൽ രാവിലെ മുതൽ ക്യാമ്പ് ചെയ്തിരുന്നു. കൊയിലാണ്ടി തഹസിൽദാർ കെ. ഹരീഷ് നിരീക്ഷണത്തിനായും എത്തിയിരുന്നു. ജിഷ്ണുരാജിനെ തോട്ടിലെ വെള്ളത്തിൽമുക്കി ഭീഷണിപ്പെടുത്തുന്ന വിഡിയോ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് എസ്.ഡി.പി.ഐയുടെ പ്രകടനത്തിനും പൊതുയോഗത്തിനും പൊലീസ് അനുമതി നിഷേധിച്ചത്.

ബാലുശ്ശേരിയിൽ ഇന്നലെ സംഘർഷ സാഹചര്യം നിലനിന്നിരുന്നുവെങ്കിലും പൊലീസിന്റെ ഇടപെടൽ മൂലം ഒഴിവാകുകയായിരുന്നു. പൊതുയോഗം എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ. ജലീൽ സഖാഫി, സംസ്ഥാന സെക്രട്ടറി കെ. ഷമീർ, ജില്ല സെക്രട്ടറിമാരായ കെ.പി. ഗോപി, പി.ടി. മുഹമ്മദ്, ജില്ല കമ്മിറ്റി അംഗങ്ങളായ പി.വി. ജോർജ്, സലീം കാരാടി, മണ്ഡലം പ്രസിഡന്റ് നവാസ് നടുവണ്ണൂർ, സെക്രട്ടറി സലാം കപ്പുറം എന്നിവർ സംസാരിച്ചു.

മുസ്‍ലിം ലീഗ് പൊലീസ് സ്റ്റേഷൻ മാർച്ച് നാളെ

ബാ​ലു​ശ്ശേ​രി: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ലോ​ളി​യി​ൽ നി​ര​പ​രാ​ധി​ക​ളെ വേ​ട്ട​യാ​ടു​ന്ന പൊ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തുമെന്ന് മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി. പാ​ലോ​ളി​യി​ൽ എ​സ്.​ഡി.​പി.​ഐ സ്ഥാ​പി​ച്ച ബോ​ർ​ഡ് ത​ക​ർ​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ നി​ര​പ​രാ​ധി​ക​ളാ​യ ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ന്ന പൊ​ലീ​സ് നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​ർ​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​സം​സ്ഥാ​ന മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സാ​ജി​ദ് കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി നാ​സ​ർ എ​സ്റ്റേ​റ്റ് മു​ക്ക്, വി.​കെ.​സി. ഉ​മ്മ​ർ മൗ​ല​വി, എം. ​പോ​ക്ക​ർ കു​ട്ടി, എം.​കെ. അ​ബ്ദു​സ്സ​മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Police block SDPI protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.