കക്കയത്ത് ഉരുൾപൊട്ടി തകർന്ന ഡാം ​റോഡ് ഭാഗികമായി പുനഃസ്ഥാപിച്ചു

ബാലുശ്ശേരി: ഉരുൾപൊട്ടലിൽ തകർന്ന കക്കയം ഡാം സൈറ്റ് റോഡിലെ മണ്ണും കല്ലും നീക്കി റോഡ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പൊതുമരാമത്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടരുന്നു. ഞായറാഴ്​ച വൈകീട്ടോടെ ഭാഗികമായി റോഡിലെ തടസ്സം നീക്കി. കക്കയം വനമേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്​ടങ്ങളാണുണ്ടായത്. ഡാം സൈറ്റ് റോഡിൽ മൂന്നാം പാലത്തിനടുത്ത് റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും വെള്ളവും കുത്തിയൊഴുകിയെത്തിയാണ് റോഡ് തകർന്നത്.

ഗതാഗത തടസ്സം കാരണം രണ്ടു ദിവസമായി ഡാം ​െസെറ്റ് മേഖലയിൽ ജോലി ചെയ്യുന്ന 20ഓളം കെ.എസ്.ഇ.ബി, വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും അവരുടെ വാഹനങ്ങളും ഇവിടെ തന്നെ കുടുങ്ങിയിരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡിൽ കക്കയം വാലി, ബി.വി.സി ഭാഗങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. മണ്ണനാൽ എസ്​റ്റേറ്റിനു മുകളിലാണ് കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയത്.

താഴ്വാരത്ത് താമസിക്കുന്ന മണ്ണനാൽ സ്കറിയാച്ച​െൻറ വീടും പരിസരവും മണ്ണും കല്ലും ഒഴുകിയെത്തി നശിച്ചു. മണ്ണനാൽ അപ്പച്ചൻ, രാമചന്ദ്രൻ കുന്നുംപുറം, കരുണാകരൻ, ജോൺസൺ എന്നിവരുടെ കുടുംബങ്ങളും ഭീതിയിലാണ്​. വനമേഖലയോട്‌ തൊട്ടുള്ള അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ കക്കയം അങ്ങാടിക്കടുത്തുള്ള പാരിഷ് ഹാളിലേക്ക് കഴിഞ്ഞദിവസം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കക്കയം ഭാഗങ്ങളിൽ മഴ തുടരുകയാണ്.

Tags:    
News Summary - kakkayam dam road repaired partially

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.