Posted On
date_range Updated On
date_range കാലിഗ്രഫിയിൽ വിസ്മയം തീർത്ത് സന ഫാത്തിമ
ആയഞ്ചേരി: അറബി കാലിഗ്രഫിയിൽ വിസ്മയം തീർത്ത് താരമായിരിക്കുകയാണ് സന ഫാത്തിമ. ഖുർആൻ സൂക്തങ്ങളും അറബി പദങ്ങളുമായി വ്യത്യസ്തവും വൈവിധ്യവും ആകർഷണീയതയും നിറഞ്ഞ അമ്പതോളം കാലിഗ്രഫികൾ സന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. വള്ള്യാട് ഇസ്സത്തുൽ ഇസ്ലാം മദ്റസ ഏഴാം തരം വിദ്യാർഥിയാണ് സന. കുറ്റിക്കാട്ടിൽ അഷ്റഫിെൻറയും സറീനയുടെയും ഇളയ മകളാണ്. മേഖലയിൽ കഴിവുള്ള പരിശീലകനെ ലഭിക്കാത്തതിലുള്ള പ്രയാസത്തിലാണ് സന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.