ജനാർദനൻ
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച 52കാരൻ റിമാൻഡിൽ
എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 52കാരൻ റിമാൻഡിൽ. ബന്ധുവായ പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയമെത്തി പീഡിപ്പിച്ച കേസിലാണ് മക്കട പുളിയുള്ളതിൽ താഴത്ത് ജനാർദന(52)നെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ സായൂജ്കുമാർ അറസ്റ്റ് ചെയ്തത്.
പീഡിപ്പിച്ച വിവരം രക്ഷിതാക്കളെ പെൺകുട്ടി അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നൽകിയ പരാതി എലത്തൂർ പൊലീസിന് ൈകമാറുകയായിരുന്നു. ജനാർദനനെ ബുധനാഴ്ച അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു. ഇയാൾ കൂലിപ്പണിക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.