Posted On
date_range Updated On
date_range ആദിലിെൻറ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ അറസ്റ്റിൽ
പന്തീരാങ്കാവ്: ഫെബ്രുവരി 24 കൊടൽ നടക്കാവിൽ ബൈക്ക് യാത്രികനായ കുറ്റിക്കാട്ടൂർ പേര്യ സ്വദേശി ആദിൽ കാറിടിച്ച് മരിച്ച സംഭവത്തിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഇരവിപുരം സുരേഷ് ഭവനിൽ രഞ്ജിത്ത് രാമചന്ദ്രനെയാണ് (28) അറസ്റ്റ് ചെയ്തത്.അപകടത്തിനിടയാക്കി നിർത്താതെപോയ കാർ കേരളത്തിനകത്തും പുറത്തും നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം കോട്ടയം പാലായിൽനിന്ന് കണ്ടെത്തിയിരുന്നു.
മുൻഭാഗം തകർന്ന വണ്ടി എറണാകുളത്തുനിന്ന് അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പാലായിലേക്ക് മാറ്റിയത്. ഭാര്യാപിതാവിെൻറ പേരിലുള്ള കാറാണ് രഞ്ജിത്ത് ഓടിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.