കോഴിക്കോട്ട് കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജം

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. നിലവിലെ സാഹചര്യം നേരിടാനുള്ള ചികിത്സ സൗകര്യങ്ങൾ ദിനേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവർത്തങ്ങളാണ് ജില്ലയിൽ നടക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണുള്ളത്. ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോർഡിനേറ്റർമാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും ഗുരുതര രോഗമുള്ള കോവിഡ് ബാധിതരെയുമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.

48 ആശുപത്രികളിലായി 784 കിടക്കകളാണ് ഒഴിവുള്ളത്. വെന്റിലേറ്ററോട് കൂടിയ ഐ.സി.യു 66 എണ്ണവും 15 വെന്റിലേറ്ററുമാണ് നിലവിൽ ഒഴിവുള്ളത്. 1234 ഓക്സിജൻ വിതരണമുള്ള കിടക്കകളിൽ 347 എണ്ണം ഒഴിവാണ്. സർക്കാർ കോവിഡ് ആശുപത്രികളിൽ 206 കിടക്കകളും സ്വകാര്യ ആശുപത്രികളിൽ 573 കിടക്കകളും ഒഴിവുണ്ട്.

സർക്കാർ മേഖലയിൽ പത്തു ആശുപത്രികളിലാണ് കോവിഡ് ചികിത്സ സൗകര്യമൊരുക്കിയിട്ടുള്ളത്. ബീച്ച് ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി, ഐ.എം.സി.എച്ച് ഗൈനക്കോളജി( മെഡിക്കൽ കോളേജ്), ഐ.എം.സി.എച്ച് പീഡിയാട്രിക്സ് ( മെഡിക്കൽ കോളേജ് ), പി.എം.എസ്.എസ്.വൈ മെഡിക്കൽ കോളേജ്, വടകര ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ് ക്വർട്ടേഴ്‌സ് ആശുപത്രി കൊയിലാണ്ടി, താലൂക്ക് ആശുപത്രി പേരാമ്പ്ര, താലൂക്ക് ആശുപത്രി താമരശ്ശേരി, താലൂക്ക് ആശുപത്രി കുറ്റ്യാടി എന്നിവിടങ്ങൾക്ക് പുറമെ 38 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗകര്യമുണ്ട്.

ആശ ഹോസ്പിറ്റൽ വടകര, മിംസ് ഗോവിന്ദപുരം, ബേബി മെമ്മോറിയൽ അരയിടത്ത് പാലം, സീയം ഹോസ്പിറ്റൽ വടകര, കോ ഓപ്പറേറ്റീവ് ആശുപത്രി എരഞ്ഞിപ്പാലം,കോ ഓപ്പറേറ്റീവ് ആശുപത്രി വടകര, ധർമഗിരി സെൻറ്​ ജോസഫ് ആശുപത്രി മുക്കം, ഇ.എം.എസ് മെമ്മോറിയൽ കോപ്പറേറ്റീവ് ആശുപത്രി മുക്കം, ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട്, ഇഖ്‌റ കോവിഡ് ആശുപത്രി എരഞ്ഞിപാലം, ഇഖ്‌റ ആശുപത്രി (ഡയാലിസിസ് )മലാപ്പറമ്പ്, കിംസ് ഹോസ്പിറ്റൽ കൊടുവള്ളി, കെ.എം.സി.ടി കോവിഡ് ഹോസ്പിറ്റൽ മണാശേരി, കെ.എം.സി.ടി മെഡിക്കൽ കോളേജ് മണാശേരി, ലിസ ഹോസ്പിറ്റൽ തിരുവമ്പാടി, ഇഖ്‌റ, മെയിൻ മലാപ്പറമ്പ്, മലബാർ ആശുപത്രി എരഞ്ഞിപ്പാലം, മേയ്ത്ര കാരപറമ്പ്, മെട്രോമേഡ് കാർഡിയാക് സെൻറർ പാലാഴി ബൈപാസ്, എം. എം.സി ഹോസ്പിറ്റൽ ഉള്ളിയേരി, എം.വി.ആർ ക്യാൻസർ സെന്റർ ചൂലൂർ, നാഷണൽ ഹോസ്പിറ്റൽ മാവൂർ റോഡ്, നിർമല ഹോസ്പിറ്റൽ വെള്ളിമാട് കുന്ന്, പി.വി.എസ് ഹോസ്പിറ്റൽ കോഴിക്കോട്, റിവർ ഷോർ ഹോസ്പിറ്റൽ പൂനൂർ, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി, ശിഫ ഹോസ്പിറ്റൽ ചെറുവണ്ണൂർ, സ്റ്റാർ കെയർ ഹോസ്പിറ്റൽ തൊണ്ടയാട്, വിംസ് കെയർ ആൻഡ് ക്യുയർ ഹോസ്പിറ്റൽ കല്ലാച്ചി, രാജേന്ദ്ര ഹോസ്പിറ്റൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ, റെഡ് ക്രസന്റ് ഹോസ്പിറ്റൽ ഫറോക്, കോയാസ് ഹോസ്പിറ്റൽ ചെറുവണ്ണൂർ, അമാന ഹോസ്പിറ്റൽ കുറ്റ്യാടി, ചവറ ഹോസ്പിറ്റൽ താമരശ്ശേരി, ഇ.എം.എസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ പേരാമ്പ്ര, കെ.എം.സി ഹോസ്പിറ്റൽ കുറ്റ്യാടി, സ്മാർട്ട്‌ ഹോസ്പിറ്റൽ കോക്കല്ലൂർ ബാലുശ്ശേരി, റഹ്മ ഹോസ്പിറ്റൽ തൊട്ടിൽപ്പാലം എന്നിവയാണ് സ്വകാര്യ മേഖലയിൽ കോവിഡ് ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ.

Tags:    
News Summary - 48 hospitals are ready in Kozhikode for covid treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.