403 പേര്‍ക്ക് കോവിഡ്; രോഗമുക്തി 410

കോഴിക്കോട്​: ജില്ലയില്‍ 403 പോസിറ്റിവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനി​െന്നത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നി​െന്നത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റിവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 394 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷന്‍ പരിധിയില്‍ 105 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. 4506 പേരെ പരിശോധനക്കു വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 410 പേര്‍കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. മൂന്ന്​ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 7460 പേരാണ് പോസിറ്റിവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍. മറ്റു ജില്ലക്കാരായ 208 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. 6374 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. പുതുതായി വന്ന 1656 പേര്‍ ഉള്‍പ്പെടെ 23,448 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8.94 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.