29 പേര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിന് അനുമതി

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള നിയമപരമായ രക്ഷാകര്‍തൃത്വ സര്‍ട്ടിഫിക്കറ്റിന് 29 പേര്‍ക്ക് നാഷനല്‍ ട്രസ്റ്റ് ഹിയറിങ്ങിലൂടെ അനുവാദം നല്‍കി. നിരാമയ ഇന്‍ഷുറന്‍സിന് മുഴുവന്‍ പേരെയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ 12 അപേക്ഷകളും പരിഗണിച്ചു. മൂന്ന് കേസുകൾ സ്പെഷൽ ഹിയറിങ്ങിന് വെക്കാനും തീരുമാനിച്ചു. ആശ്വാസകിരണം വികലാംഗ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്, സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ക്ഷേമകാര്യങ്ങളും ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് ശിപാര്‍ശ ചെയ്തു. നാഷനല്‍ ട്രസ്റ്റ് ജില്ല ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, പി. സിക്കന്തര്‍, ഡോ. പി.ഡി. ബെന്നി, സലീം പര്‍വീസ്, ഡോ. അഖിലേഷ് കുമാർ, രശ്മി ഗോപി, പി.കെ.എം. സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.