കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷന്‍റെ രണ്ടാം ദിനം 14,742 കുഞ്ഞുങ്ങൾക്ക് വീടുകൾ തോറും കയറിയിറങ്ങി പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി. ഉമർ ഫാറൂഖ് അറിയിച്ചു. ഇതോടെ അഞ്ചുവയസ്സു വരെ പ്രായമുള്ള 2,15,893 കുട്ടികൾക്ക് (94 ശതമാനം) പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകി. എല്ലാ കുട്ടികൾക്കും തുള്ളി മരുന്ന് ലഭിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരും പ്രത്യേക പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരും ജില്ലയിലെ 4,25,145 വീടുകൾ സന്ദർശിച്ചു. മാർച്ച് ഒന്ന്, രണ്ട് ദിവസങ്ങളിൽ കൂടി ആരോഗ്യപ്രവർത്തകരും സന്നദ്ധ സേവകരും വീടുകൾ തോറും സന്ദർശനം നടത്തും. സമൂഹത്തിന്‍റെ അടിത്തട്ടിലടക്കം ശാസ്ത്ര ബോധമുണ്ടാക്കണം -മന്ത്രി ശശീന്ദ്രന്‍ ---വിജ്ഞാന്‍ സര്‍വത്ര പൂജ്യതേ ശാസ്ത്ര ഉത്സവം സമാപിച്ചു കോഴിക്കോട്: സമൂഹത്തിന്‍റെ അടിത്തട്ടിലടക്കം ശാസ്ത്ര ബോധമുണ്ടാക്കാൻ ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കുന്ദമംഗലം സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ ഏഴു ദിവസമായി നടക്കുന്ന വിജ്ഞാന്‍ സര്‍വത്ര പൂജ്യതേ ശാസ്ത്ര ഉത്സവത്തിന്റെ സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം നിർവഹിക്കുകായിരുന്നു മന്ത്രി. സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒരുക്കിയ ഐ.എസ്.ആര്‍.ഒ.യുടെ 'സ്‌പേസ് ഓണ്‍ വീല്‍സ്'മൊബൈല്‍ വെഹിക്കിള്‍ മന്ത്രി സന്ദര്‍ശിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ അധ്യക്ഷതവഹിച്ചു. പ്രഫ.കെ. പാപ്പൂട്ടി, ഡോ. ജി.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍, ശശിധരന്‍ മങ്കത്തില്‍, കെ.എസ്. ഉദയകുമാര്‍, വര്‍ഗീസ് സി. തോമസ് എന്നീ ശാസ്ത്ര എഴുത്തുകാരെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. സി.ഡബ്ല്യു.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പൽ സയിന്‍റിസ്റ്റ് ഡോ. പി.എസ്. ഹരികുമാര്‍, സീനിയര്‍ സയിന്‍റിസ്റ്റ് ജി.കെ. അമ്പിളി, കെ.എസ്.സി.എസ്.ടി.ഇ ഡയറക്ടര്‍ പ്രഫ. കല്യാണ്‍ ചക്രബര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.