എച്ച്1 എൻ1: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

ഉള്ള്യേരി: എച്ച്1 എൻ1 സ്ഥിരീകരിച്ച ഉള്ള്യേരിയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. ആനവാതിൽ ശിശുമന്ദിരത്തിനു സമീപം നടത്തിയ മെഡിക്കൽ ക്യാമ്പിനു സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ. എം.എസ്. ബിനോയ്‌ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രതിരോധ മരുന്ന് വിതരണം നടത്തി. മരണപ്പെട്ട കുട്ടിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ 13 പേരുടെ സ്രവം പരിശോധനക്കെടുക്കുകയും നൂറോളം വീടുകളിൽ വിവരശേഖരണം നടത്തുകയും ചെയ്തു. ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ആലങ്കോട് സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ. ബീന, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.കെ. മുരളീധരൻ, ജെ.എച്ച്.ഐ മാരായ എൻ.ടി. ജിതേഷ്, എൻ.പി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.