ഫറോക്ക്: ഫറോക്ക് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽനിന്ന് 59 ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തി. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ക്ലാസ്റൂമുകളും സ്കൂൾ വളപ്പും ശുചീകരിക്കുന്നതിനിടയിലാണ് ഇവ കണ്ടെത്തിയത്. പഴക്കമുള്ളവയാണ് ഇവയെന്നും വർഷങ്ങൾക്ക് മുമ്പ് സ്കൂൾ വളപ്പിലെ പാറകൾ പൊട്ടിക്കാൻ ഉപയോഗിച്ചതാവുമെന്നുമാണ് പ്രാഥമിക നിഗമനം. പി.ടി.എയും അധ്യാപകരും മറ്റും സ്കൂൾ വളപ്പ് വൃത്തിയാക്കുന്നതിനിടയിലാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ഫറോക്ക് പൊലീസിൽ അറിയിക്കുകയും ഇവ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.