കോഴിക്കോട്: സ്വകാര്യ ആശുപത്രികൾ 50 ശതമാനം ബെഡുകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റിവെക്കണമെന്ന് ജില്ല കലക്ടർ സാംബശിവ റാവു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം മുന്നോട്ടുവെച്ചത്. ആശുപത്രികളിൽ ചികിത്സാസൗകര്യം വർധിപ്പിക്കണം. ബെഡുകളുടേയും വൻെറിലേറ്ററുകളുടേയും ഒഴിവുകളുടെ എണ്ണം ദിവസവും നാലു തവണകളിലായി പുതുക്കി കോവിഡ് ജാഗ്രത പോർട്ടലിൽ പ്രദർശിപ്പിക്കണം. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള രോഗികളും കോഴിക്കോട് ജില്ലയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമാക്കാർ വൻെറിലേറ്റർ സൗകര്യങ്ങളും വർധിപ്പിക്കണം. ഓരോ ആശുപത്രിയിലും കോവിഡ് രോഗികളുടെ കാര്യങ്ങൾക്കായി ഹെൽപ് ഡെസ്ക്ക് തുടങ്ങണം. ഏതെങ്കിലും കാരണവശാൽ ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ മറ്റ് ആശുപത്രികളിലേക്ക് ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോ ആശുപത്രികൾക്കുമുണ്ട്. ചികിത്സ നിഷേധിക്കുന്ന ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ യോഗത്തിൽ പങ്കെടുത്തു. കോവിഡ്: നിരീക്ഷണം ശക്തമാക്കാൻ കൂടുതൽ വാഹനങ്ങൾ ഏറ്റെടുത്തു കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ജില്ല ഭരണകൂടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒഴികെ എല്ലാ സർക്കാർ/അർധസർക്കാർ സഹകരണ ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പിൻെറയും വാഹനങ്ങൾ ഏറ്റെടുത്ത് ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ വാഹനങ്ങൾ ഏറ്റെടുത്ത് അതത് താലൂക്ക് തഹസിൽദാർമാർക്ക് കൈമാറും. നിരീക്ഷണം ശക്തമായി നടപ്പാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് വാഹനങ്ങൾ തഹസിൽദാർ കൈമാറും. കൂടുതൽ വാഹനങ്ങൾ ആവശ്യമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ സർക്കാർ, അർധസർക്കാർ, സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വകുപ്പുകളുടെ കീഴിലുള്ള വാഹനങ്ങൾ ഹാജരാക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ, ചുരുക്കം ചില ഓഫിസ് മേധാവികൾ മാത്രമാണ് വാഹനങ്ങൾ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.