ഡൽഹി കല്യാൺ ജ്വല്ലേഴ്​സിൽ കവർച്ച; 40 ലക്ഷത്തിന്‍റെ വെള്ളി നഷ്ടമായി

ന്യൂഡൽഹി: കല്യാൺ ജ്വല്ലേഴ്​സിന്‍റെ ഡൽഹി പ്രീത്​ വിഹാറിലുള്ള ഷോറൂമിൽനിന്ന്​ 40 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങൾ കവർന്നതായി പരാതി. ശനിയാഴ്ചയാണ്​ കവർച്ച നടന്നതെന്നും തിങ്കളാഴ്ച ഷോറൂം തുറന്നപ്പോഴാണ്​ സംഭവം അറിഞ്ഞതെന്നും കല്യാൺ ജ്വല്ലറി വക്​താക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. സ്വർണവും ഡയമണ്ടും ലോക്കറിലേക്ക്​ മാറ്റി വെള്ളിയാഭരണങ്ങൾ ഡിസ്​പ്ലേ വിഭാഗത്തിൽതന്നെ നിർത്തിയതായിരുന്നുവെന്നും ഇതിൽനിന്നാണ്​ കവർച്ച നടന്ന​തെന്നും ജ്വല്ലറിയധികൃതർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ കൈമാറിയിട്ടുണ്ട്​. അന്വേഷണം ആരംഭിച്ചതായി പ്രീത്​ വിഹാർ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.