ചെറിയ കുമ്പളത്ത് 28 അന്തർസംസ്ഥാന തൊഴിലാളികൾക്ക് കോവിഡ്

പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം, പാറക്കടവ് ഭാഗങ്ങളിൽ താമസിക്കുന്ന 160 ഓളം അന്തർസംസ്​ഥാന തൊഴിലാളികൾക്ക് നടത്തിയ പരിശോധനയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളേയും സമ്പർക്കമുള്ളവരേയും ക്വാറൻറീനിലാക്കി. ചെറിയകുമ്പളം, പാറക്കടവ് ടൗണുകൾ അടച്ചിടുകയും ചെയ്തു. വ്യാഴാഴ്ച 10 മുതൽ ചെറിയകുമ്പളം ഗവ. എൽ.പി സ്കൂളിൽ നടക്കുന്ന കോവിഡ് ടെസ്​റ്റിൽ പങ്കെടുത്ത് നെഗറ്റിവാകുന്ന കച്ചവടക്കാർക്ക് അവശ്യസാധന കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് വാർഡ് മെംബർ കെ.എം. അഭിജിത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.