അത്തോളിയിൽ സചിൻ ദേവിന്​ 2186 വോട്ട്​ ഭൂരിപക്ഷം

അത്തോളി: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിടിച്ചെടുത്ത അത്തോളി ഗ്രാമപഞ്ചായത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ മുന്നേറ്റം. എൽ.ഡി.എഫ് സ്ഥാനാർഥി സചിൻ ദേവിന് അത്തോളിയിൽ 2186 വോട്ടിൻെറ ലീഡ് ലഭിച്ചു. പഞ്ചായത്ത് ​െതരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കിട്ടിയ 8682 വോട്ട് ഇത്തവണ 9320 ആയി ഉയർന്നു. എന്നാൽ, യു.ഡി.എഫ് വോട്ടുകളിൽ വലിയ കുറവാണ് സംഭവിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 9528 വോട്ട് ലഭിച്ചിരുന്നുവെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത് 7134 ആയി കുറഞ്ഞു. 2394 വോട്ടി​‍ൻെറ കുറവാണുണ്ടായിരിക്കുന്നത്. ബി.ജെ.പിയുടെ വോട്ട് ആവട്ടെ, 2727ൽനിന്ന്​ 2224 ആയി കുറയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.