സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം 21ന്

വേളം: പുതുതായി നിർമിച്ച വേളം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം 21ന് രാവിലെ 10ന് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായിരിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ചത്. നിർമിതി കേന്ദ്രമാണ് പ്രവൃത്തിയുടെ മേൽനോട്ടം വഹിച്ചത്. Photo: 21 ന് വകുപ്പു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്ന വേളം സ്മാർട്ട് വില്ലേജ് ഓഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.