അ​ണ്ട​ർ-19 ലോകകപ്പ്: ഇന്ത്യ ഫൈനലിൽ

ATTN സ്‍പോർട്സ് പേജിലെ വാർത്ത മാറ്റി കഴിയുന്നിടങ്ങളിൽ കൊടുത്താലും. സ്ഥലലഭ്യതക്ക് അനുസരിച്ച് ​താഴെ നിന്ന് വെട്ടാം. ആ​ന്റി​ഗ്വ: അ​ണ്ട​ർ-19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ആ​സ്ട്രേ​ലി​യ​യെ തകർത്ത് ഇന്ത്യ ഫൈനലിൽ. ര​ണ്ടാം സെ​മി​യി​ൽ 96 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 291 റൺസ് നേടി. ആസ്ട്രേലിയയുടെ മറുപടി 194 റൺസിൽ അവസാനിച്ചു. ടോ​സ് നേ​ടി ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളെ ഊ​തി​ക്കെ​ടു​ത്തു​മെ​ന്നു തോ​ന്നി​ച്ച് ര​ണ്ടു വി​ക്ക​റ്റു​ക​ൾ തു​ട​ക്ക​ത്തി​ലേ വീ​ണു. സ്കോ​ർ 16ൽ ​നി​ൽ​ക്കെ ര​ഘു​വ​ൻ​ഷി​യും വൈ​കാ​തെ ഹ​ർ​നൂ​ർ സി​ങ്ങു​മാ​യി​രു​ന്നു മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഒ​ത്തു​ചേ​ർ​ന്ന ​ശൈ​ഖ് റ​ശീ​ദ്-​യാ​ഷ് ധൂൾ സ​ഖ്യം ടീ​മി​നെ ക​ര​ക​ട​ത്തു​ക​യെ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​രു​ത​ലോ​ടെ ന​ങ്കൂ​ര​മി​ട്ടു​നി​ന്ന റ​ശീ​ദ് ഒ​രു വ​ശ​ത്ത് വി​ക്ക​റ്റ് കാ​ത്ത് പ​തി​യെ ബാ​റ്റു​വീ​ശി​യ​പ്പോ​ൾ മ​റു​വ​ശ​ത്ത് യാ​ഷ് ധൂൾ റ​ൺ​നി​ര​ക്കു​യ​ർ​ത്തി. എ​ന്നി​ട്ടും താ​ര​ത​മ്യേ​ന മി​ക​ച്ച സ്കോ​ർ അ​പ്രാ​പ്യ​മാ​കു​മെ​ന്ന് തോ​ന്നി​ച്ച ഘ​ട്ട​ത്തി​ൽ ഉ​ഗ്ര​രൂ​പം​പൂ​ണ്ട ഇ​രു​വ​രും ചേ​ർ​ന്ന് പി​ന്നീ​ട് ന​ട​ത്തി​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​​ത്ത പോ​രാ​ട്ടം. ബൗ​ളി​ങ് മി​ക​വി​ൽ എ​ല്ലാം കൈ​പ്പി​ടി​യി​ലാ​ക്കാ​മെ​ന്നു സ്വ​പ്നം​ക​ണ്ട ക​ങ്കാ​രു​ക്ക​ളെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ച് ഇ​രു​വ​രും റ​ൺ​വേ​ട്ട തു​ട​ങ്ങി. ബൗ​ണ്ട​റി​ക​ൾ പി​റ​ക്കാ​ൻ കാ​ക്കാ​തെ ഒ​റ്റ​യും ഇ​ര​ട്ട​യു​മാ​യി അ​ക്ക​രെ​യി​ക്ക​രെ ഓ​ടി​യ കൂ​ട്ടു​കെ​ട്ട് വ്യ​ക്തി​ഗ​ത സ്കോ​റും ടീം ​സ്കോ​റും ഒ​രേ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​ന​യി​ച്ചു. അ​തി​നി​ടെ യാ​ഷ് ധൂൾ സെ​ഞ്ച്വ​റി തൊ​ട്ടു. 110 പ​ന്തി​ൽ 110 റ​ൺ​സി​ൽ നി​ൽ​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി ധൂൾ റ​ണ്ണൗ​ട്ടാ​യി. ധൂൾ നോ​ൺ സ്ട്രൈ​ക്കി​ങ്ങി​ൽ നി​ൽ​ക്കെ റ​ശീ​ദ് അ​ടി​ച്ച ഷോ​ട്ട് ബൗ​ള​റു​ടെ വി​ര​ൽ തൊ​ട്ട് വി​ക്ക​റ്റി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. റ​ണ്ണെ​ടു​ക്കാ​നാ​യി ഓ​ടി​ത്തു​ട​ങ്ങി​യ ധൂൾ ഔ​ട്ട്. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ റ​ശീ​ദും പു​റ​ത്താ​യി. ജാ​ക് സി​ൻ​ഫീ​ൽ​ഡി​ന്റെ പ​ന്തി​ൽ മ​നോ​ഹ​ര​മാ​യി പാ​യി​ച്ച ഷോ​ട്ട് ജാ​ക് നി​സ്ബെ​ത്തി​ന്റെ കൈ​ക​ളി​ലെ​ത്തി​യ​തോ​ടെ സെ​ഞ്ച്വ​റി​ക്ക് ആ​റ് റ​ൺ അ​ക​ലെ​യാ​യി​രു​ന്നു മ​ട​ക്കം. പി​ന്നീ​ട് നി​ഷാ​ന്തും ഹാം​ഗ​ർ​ഗേ​ക്ക​റും ചേ​ർ​ന്ന് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ല. 13 റ​ൺ​സു​മാ​യി ഹാം​ഗ​ർ​ഗേ​ക്ക​ർ മ​ട​ങ്ങി. പി​ന്നീ​ടെ​ത്തി​യ​ത് ദി​നേ​ഷ് ബാ​ന. അ​വ​സാ​ന ഓ​വ​റി​ൽ ത​ക​ർ​ത്ത​ടി​ച്ച കൂ​ട്ടു​കെ​ട്ട് സ്കോ​ർ 290ലെ​ത്തി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.