ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ജൂലൈ 15ന്​

കോഴിക്കോട്​: ജില്ല പഞ്ചായത്തി​‍ൻെറ പുതിയ പ്രസിഡൻറി​നെ ജൂ​ലൈ 15 ന്​ തെരഞ്ഞെടുക്കും. കലക്​ടറെ വരണാധികാരിയായി നിശ്ചയിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷൻ വിജ്ഞാപനമിറക്കി. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ആയിരുന്ന കാനത്തിൽ ജമീല നിയമസഭയിലേക്ക്​ ജയിച്ച ഒഴിവി​േലക്കാണ്​ പകരം വനിത പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്​. വ്യാഴാഴ്​ച രാവിലെ 11നു​ ചേരുന്ന പ്രത്യേകയോഗത്തിലാണ്​ പ്രസിഡൻറിനെ തെരഞ്ഞെടുക്കുക. സി.പി.എമ്മിനാണ്​ പ്രസിഡൻറ്​ പദവി. കുറ്റ്യാടി ഡിവിഷനിൽനിന്നുള്ള സി.എം.യശോദ, ബാലു​േ​ശ്ശരി ഡിവിഷനിൽനിന്നുള്ള പി.പി. പ്രേമ എന്നിവരുടെ പേരുകളാണ്​ ​ പരിഗണനയിലുള്ളത്​. 27 അംഗങ്ങളുള്ള ജില്ല പഞ്ചായത്തിൽ 18 എൽ.ഡി.എഫും ഒമ്പത്​ യു.ഡി.എഫുമാണ്​ കക്ഷിനില. നന്മണ്ട ഡിവിഷനിൽനിന്നായിരുന്നു കാനത്തിൽ ജമീല തെരഞ്ഞെടുക്കപ്പെട്ടത്​. ഉപതെര​ഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പ്രധാന വനിതാനേതാക്കളെ മത്സരിപ്പിച്ച്​ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ പദവിയിലേക്ക്​ കൊണ്ടുവരാനാണ്​ പാർട്ടിതീരുമാനം. നിലവിൽ പ്രസിഡൻറ്​ പദവിയിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​​ താൽക്കാലികാവസരമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.