കുറ്റ്യാടിയിലെ 10 റോഡുകളുടെപുനരുദ്ധാരണത്തിന് ഒരു കോടി 12 ലക്ഷം

വടകര:കുറ്റ്യാടി നിയോജക മണ്ഡലത്തിൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന 10 റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി 12 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ അറിയിച്ചു. ആയഞ്ചേരി പഞ്ചായത്തിലെ തേറത്തു കനാല്‍ - മഞ്ചക്കണ്ടി മുക്ക് റോഡിന് 10 ലക്ഷം, കുന്നുമ്മല്‍ പഞ്ചായത്തിലെ കുരിക്കാട്ടില്‍ മുക്ക് -കൂറ്റേരിക്കണ്ടി റോഡിന് 10 ലക്ഷം, ചിറയില്‍ മുക്ക് - ലക്ഷം വീട് കോളനി റോഡിന് 10 ലക്ഷം, കുറ്റ്യാടി പഞ്ചായത്തിലെ അരായില്‍ മുക്ക് - കള്ളിതാഴ റോഡിന് 12 ലക്ഷം, കടത്തനാടന്‍കല്ല് - ഇംഗ്ലീഷ് മീഡിയം റോഡിന് 10 ലക്ഷം, വടയം - ഫാമിലി വെല്‍ഫെയര്‍ സൻെറര്‍ റോഡിന് 10 ലക്ഷം, മണിയൂര്‍ പഞ്ചായത്തിലെ നെല്ലാച്ചേരി -മുതുവന മദ്റസ റോഡിന് 10 ലക്ഷം, പുറമേരി പഞ്ചായത്തിലെ നടേമ്മല്‍- കുയ്യില്‍ മുക്ക് റോഡിന് 10 ലക്ഷം, തിരുവള്ളൂര്‍ പഞ്ചായത്തിലെ ചാത്തോത്ത് മുക്ക് - എടക്കണ്ടി അമ്പലം റോഡിന് 10 ലക്ഷം, വില്യാപള്ളി പഞ്ചായത്തിലെ പിലാപ്പള്ളി ഭാഗം - ശ്മശാനം റോഡിന് 20 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ഈറോഡുകളുടെ എസ്​റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതികള്‍ ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.