നീലഗിരിയിൽ 10 പേർക്കുകൂടി കോവിഡ്​

ഗൂഡല്ലൂർ: കേത്തി സ്വകാര്യ കമ്പനിയിലെ പി.ആർ.ഒയുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ട എല്ലനല്ലിയിലെ രണ്ടുപേരടക്കം ജില്ലയിൽ 10 പേർക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. ഊട്ടിയുടെ വിവിധ ഭാഗങ്ങളിലെ 13കാരി,15കാരി, 19 വയസ്സുകാരനടക്കം ബാക്കി എട്ടുപേർക്ക് രോഗബാധയേറ്റത് ജില്ലവിട്ടുപോയി യാത്ര ചെയ്​തു വന്നവർമൂലമാണ്. ബുധനാഴ്ച 10 പേരടക്കം ഇതുവരെ ജില്ലയിൽ 160 പേർക്ക് രോഗം ബാധിച്ചതായി കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു. 49 പേർ രോഗമുക്തി നേടി. 111 പേരിൽ 74 പേർ ഊട്ടിയിലും ഏഴു​ പേർ കൂനൂരിലും 30 പേർ കോയമ്പത്തൂർ ഇ.എസ്​.ഐ ആശുപത്രിയിലും ചികിത്സയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.