മാവൂർ: മലമ്പനി ദിനാചരണ ഭാഗമായി പഞ്ചായത്തിന്റെയും ചെറൂപ്പ എം.സി.എച്ച് യൂനിറ്റിന്റെയും നേതൃത്വത്തിൽ മാവൂരിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് രക്ത പരിശോധന ക്യാമ്പും ബോധവത്കരണവും നടത്തി. മാവൂരിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് പുലപ്പേടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.