മുക്കം: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഇക്കണോമിക് ഗ്രോത്ത് ഏർപ്പെടുത്തിയ കോഓപറേറ്റിവ് ബാങ്ക് വികസനത്തിനുള്ള ഈ വർഷത്തെ ഇന്ത്യാസ് ഫാസ്റ്റസ്റ്റ് ഗ്രോയിങ് അച്ചീവേഴ്സ് അവാർഡിന് കാരശ്ശേരി ബാങ്കിനെ തിരഞ്ഞെടുത്തു. ബംഗളൂരുവിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ കന്നഡ ന്യൂസ് ചാനൽ പവർ ടി.വി മാനേജിങ് ഡയറക്ടർ രാകേഷ് ഷെട്ടിയിൽനിന്ന് അവാർഡ് സ്വീകരിച്ചു. അസോസിയേഷൻ ഓഫ് ഇക്കണോമിക് ഗ്രോത്ത് സെക്രട്ടറി സഫർ ഷമീം അധ്യക്ഷത വഹിച്ചു. കെൻട്രോൺ ബയോടെക്നോളജി ചീഫ് എക്സിക്യൂട്ടിവ് ഡോ. ഷൈലേന്ദ്ര ഷെട്ടന്നവർ, നബാർഡ് റീജനൽ അഡ്വൈസറി ഗ്രൂപ് മെംബർ ഗ്യാതി കോബിങ്, കാരശ്ശേരി ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം.സി. സദാനന്ദൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.