താമരശ്ശേരി: പഴയ ബസ് സ്റ്റാൻഡിന് മുൻവശം ബസ് ബേയിലെ ഇരിപ്പിടവും നടപ്പാതയും കൈയേറി നടത്തിയ കച്ചവടം പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചു. കച്ചവടക്കാരന് നോട്ടീസ് നല്‍കിയെങ്കിലും പെട്ടിക്കട നീക്കംചെയ്യാത്തതിനെ തുടര്‍ന്നാണ് പൊലീസിന്റെ സഹായത്തോടെ നടപടി സ്വീകരിച്ചത്. പെട്ടിക്കട സ്ഥാപിച്ചതോടെ ബസ് കയറാന്‍ എത്തുന്നവര്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. കാല്‍നടക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ചു. ഇതുസംബന്ധിച്ച് നിരവധി പരാതികളും പഞ്ചായത്തിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്‌മാന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പൊലീസും എത്തി പെട്ടിക്കട നീക്കം ചെയ്തത്. ക്യാപ് നടപ്പാത കൈയേറി നടത്തിയ കച്ചവടം താമരശ്ശേരി പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.