കൊടുവള്ളിയിൽ സമഗ്രവികസനത്തിന് രൂപരേഖ തയാറാവുന്നു

കൊടുവള്ളി: മണ്ഡലത്തിലെ വികസനപദ്ധതികൾക്ക് മാർഗരേഖ ചർച്ച ചെയ്യുന്നതിന് ഡോ. എം.കെ. മുനീർ എം.എൽ.എയും ഇന്റേൺഷിപ് ട്രെയിനികളും അമ്പായത്തോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഫാക്കൽറ്റി അംഗങ്ങളുമൊത്ത് ശിൽപശാല സംഘടിപ്പിച്ചു. ഉന്നതി - ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ കനേഡിയൻ പ്രഫ. റോജൻ കൊന്നാഹ് സംസാരിച്ചു. ടോണി ജോസഫ്, ഡോ. അൻവർ, ഡോ. സൗമിനി രാജ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. അവനിയിലെ യൂനിയൻ ഭാരവാഹികൾ പ്രോജക്ട് അവതരണത്തിൽ പങ്കാളികളായി. മണ്ഡലത്തിന്റെ സമഗ്രവികസനം കൊണ്ടുവരാൻ കഴിയുന്നതരത്തിലുള്ള ആർകിടെക്‌ചർ മേഖലയിലെ നവീനരീതികളെ കുറിച്ചും പുതിയ സാധ്യതകളെ കുറിച്ചുമുള്ള ചർച്ചകൾ നടന്നു. ട്രൈബൽ ഡെവലപ്മെന്റ്, റൂറൽ ഡെവലപ്മെന്റ്, ട്രാഫിക് മേഖലയിലെ പരിഷ്കരണം, അടിസ്ഥാന സൗകര്യ വികസനങ്ങളുടെ സമൂല ഡിസൈനിങ് പരിഷ്‌കരണം, ടൂറിസം മേഖലയിലെ പുതിയ ആശയങ്ങൾ, വിദ്യാഭ്യാസം, മാനവവിഭവശേഷി, സംരംഭകത്വം, നഗര സൗന്ദര്യവത്കരണത്തിന്റെ പുതിയ രീതികൾ തുടങ്ങി വിഷയങ്ങളിൽ ചില മാതൃകകൾ അവതരിപ്പിച്ചു. നിയോജകമണ്ഡലത്തിന്റെ സമൂലമായ പരിഷ്കരണ പ്രവർത്തനത്തിന് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ചെയർമാൻ ടോണി ജോസഫ് പറഞ്ഞു. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.