കുന്ദമംഗലം: 'കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല', ആർ.എസ്.എസ്-എസ്.ഡി.പി.ഐ കലാപനീക്കത്തിനെതിരെ സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് ബഹുജന നടന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഇ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അഗം സി.പി. മുസാഫർ അഹമ്മദ്, വി. അനിൽ കുമാർ, എം.എം. സുധീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി. ഷൈപു സ്വാഗതവും എം.കെ. മോഹൻദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.