പേരാമ്പ്രയിൽ കിസാൻ മേള

പേരാമ്പ്ര: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ആത്മ കോഴിക്കോടിന്റെ നേതൃത്വത്തില്‍ കിസാന്‍ മേള സംഘടിപ്പിച്ചു. കാര്‍ഷിക പ്രദര്‍ശനവും സെമിനാറും നടന്നു. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മികച്ച കര്‍ഷകരെ ആദരിച്ചു. ആത്മ കോഴിക്കോട് പ്രോജക്ട് ഡയറക്ടര്‍ പി.ആര്‍. രമാദേവി, സംസ്ഥാന കോഓഡിനേറ്റര്‍ ഡോ. ആശ കാമ്പുറത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പഞ്ചായത്തംഗങ്ങളായ വിനോദ് തിരുവോത്ത്, ജോന, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ശശി പൊന്നണ, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ. രമാദേവി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രശ്മി, സുരേന്ദ്രന്‍ പാലേരി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. വിജയകൃഷ്ണന്‍, അല്‍ഫോന്‍സ് ബോസ്, എസ്. സ്വപ്‌ന, ലിജേഷ്, രജനി മുരളീധരന്‍, അരുള്‍, പി. ഇന്ദു, സുനില്‍, ടി.ഡി. മീന എന്നിവര്‍ കൃഷിവകുപ്പിന്റെ പദ്ധതികള്‍ വിശദീകരിച്ചു. ഡോ. ലിജോ തോമസ്, ഡോ. അനില്‍കുമാര്‍ നായര്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. Photo: പേരാമ്പ്രയില്‍ കിസാൻ മേള ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.