കോഴിക്കോട്: കോടികൾ മുടക്കി നിർമിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍റെ നിർദേശം. സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് കോർപറേഷൻ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ടി.പി. മുജീബ് റഹ്മാൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഹിന്ദുസ്ഥാൻ പ്രീ ഫാബ് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലപരിശോധന നടത്തി വിശദമായ പ്ലാൻ തയാറാക്കുന്നതിന് അനുമതി നൽകണമെന്ന് കെട്ടിടത്തിന്‍റെ നിർമാതാക്കളായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഫിനാൻസ് കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ നിലവിൽ 20 ട്രാക്കുകളുണ്ട്. പുറപ്പെടേണ്ട സമയത്തിന് 15 മിനിറ്റുമുമ്പ് മാത്രമാണ് ബസുകൾ സ്റ്റാൻഡിലെത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്. യാത്രക്കാർ ഇരിക്കുന്ന സ്ഥലത്ത് ലഘുഭക്ഷണ ശാലകൾ ആരംഭിക്കാൻ കെ.ടി.ഡി.എഫ്.സി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതല കെ.ടി.ഡി.എഫ്.സിക്കാണ്. കെട്ടിടത്തിൽ ശുദ്ധവായു ലഭ്യത ഉറപ്പാക്കാൻ നടപടിയെടുക്കേണ്ടത് കെ.ടി.ഡി.എഫ്.സിയാണെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.