കോഴിക്കോട്: ജില്ല ആസൂത്രണ സമിതി യോഗം ബുധനാഴ്ച രാവിലെ 11ന് ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. വാർഷിക പദ്ധതി ഫണ്ട് വിനിയോഗത്തിൽ മികച്ചനേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കും. നവോദയ പ്രവേശന പരീക്ഷ 30ന് കോഴിക്കോട്: ജവഹർ നവോദയ വിദ്യാലയ 2022-23 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ (ജെ.എൻ.വി.എസ്.ടി) 30ന് ജില്ലയിലെ 12 കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് നവോദയ വിദ്യാലയത്തിലെ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോൺ: 9496668500, 9074824574. ഓറിയന്‍റേഷൻ പ്രോഗ്രാം 30ന് കോഴിക്കോട്: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി 2022 സംബന്ധിച്ച ഓറിയന്‍റേഷൻ പ്രോഗ്രാം 30ന് പേരാമ്പ്ര സി.ഡി.സിയിൽ നടക്കും. അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകും. താൽപര്യമുള്ളവർക്ക് പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജ് ലിങ്ക് വഴിയോ ഓഫിസിൽ നേരിട്ട് ഹാജരായോ 0496-2615500 എന്ന നമ്പറിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.