കഞ്ചാവ് കൈവശംവെച്ച കേസിൽ തടവും പിഴയും

വടകര: 4.600 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ പ്രതിക്ക് രണ്ടുമാസം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. കുന്ദമംഗലം മണ്ണംപറമ്പത്ത് ഷിജുവിനെയാണ് (34) വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. 2017 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം. ചാത്തമംഗലം എൻ.ഐ.ടി മെയിൻ ഗേറ്റിന് മുൻവശമുള്ള ബസ് വെയ്റ്റിങ് ഷെഡിൽവെച്ചാണ് പ്രതിയെ കുന്ദമംഗലം പൊലീസ് കഞ്ചാവുമായി പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.