കാഞ്ഞങ്ങാട്: മംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയായ മെഡിക്കല്‍ ലാബ് വിദ്യാര്‍ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മംഗളൂരുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളിന് സമീപം നിട്ടടുക്കത്തെ പരേതനായ സതീഷ്‌റാവുവിന്‍റെ മകന്‍ പ്രജുല്‍ (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെ ഉപ്പിനങ്ങാടിയിലാണ് അപകടം. പ്രജുലും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയില്‍ വന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ടിപ്പര്‍ലോറി നിര്‍ത്താതെ പോയി. മംഗളൂരു ഹെഗ്‌ഡെ മെഡിക്കല്‍ കോളജിലെ വിദ്യാർഥിയാണ് പ്രജുല്‍. മാതാവ് പ്രീതി കുവൈത്തിലാണ്. ഇവരുടെ ഏകമകനാണ് പ്രജുല്‍. prajul -nishana shakkeb BM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.