ഉരുവച്ചാൽ: വീടിനുമുകളിൽനിന്ന് വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ശിവപുരം മൊട്ടമ്മൽ മാവില വീട്ടിൽ ഹമീദാണ് (56) മരിച്ചത്. ഈ മാസം രണ്ടിന് രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിനുസമീപം നിർമാണ പ്രവൃത്തി നടന്നുകൊണ്ടിരുന്ന മകളുടെ വീടിന്റെ മുകളിൽനിന്നാണ് താഴെ വീണത്. സിമന്റ് ചെയ്ത ചുമരിൽ വെള്ളമൊഴിക്കാൻ വേണ്ടി വാട്ടർ ടാങ്കിൽ പൈപ്പ് സ്ഥാപിക്കാനുള്ള ശ്രമത്തിൽ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹമീദിനെ ചാലയിലെ ആശുപത്രിയിലും പിന്നീട് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ: റുബീന, മുനീറ, സമീറ, ഷമീന, ഷർമിന, സിനാൻ. മരുമക്കൾ: അബ്ദുൽ ഖാദർ, ബഷീർ, സലീം (മൂവരും ഗൾഫ്), ശുക്കൂർ (വ്യാപാരി, ബംഗളൂരു), നാസിം. hameed -subair uurvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.