താക്കോൽ കൈമാറി

മാനന്തവാടി: മലബാർ മേഖല സഹകരണ ക്ഷീരോൽപാദക യൂനിയൻ അംഗ സംഘങ്ങളിലെ സ്വന്തമായി വീടില്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷീരകർഷകർക്ക് വീട് നിർമിച്ചുകൊടുക്കുന്ന ക്ഷീരസദനം പദ്ധതിയുടെ വയനാട് ജില്ല ഗുണഭോക്താവായി തിരഞ്ഞടുക്കപ്പെട്ട മക്കിയാട് സംഘത്തിലെ ഏലിക്കുട്ടി തകിടിപ്പുറത്തിന്റെ പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ. കുസുമം ടീച്ചർ അധ്യക്ഷത വഹിച്ചു. മലബാർ മിൽമ ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന അപകട ഇൻഷുറൻസ് ധനസഹായ വിതരണം മിൽമ മാനേജിങ് ഡയറക്ടർ ഡോ. പി. മുരളി നിർവഹിച്ചു. സമയബന്ധിതമായി ക്ഷീരസദനം ഭവനനിർമാണം പൂർത്തിയാക്കിയ കരാറുകാരനുള്ള ഉപഹാര സമർപ്പണം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി നിർവഹിച്ചു. പദ്ധതി വിശദീകരണവും മക്കിയാട് സംഘത്തിൽ നിർമിച്ച പ്ലാന്റിന്റെ ധനസഹായ വിതരണവും ജനറൽ മാനേജർ ബോബി കുര്യാക്കോസ് നിർവഹിച്ചു. വിധു വർക്കി, പി.എ. കുര്യാക്കോസ്, ജോഷി ജോർജ്, വി.ജെ. ജോസഫ്, അനിൽകുമാർ, സെക്രട്ടറി വി.എൽ. സജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.