കുറ്റ്യാടി ചെറുപുഴ പാലം: കൈവരി പുതുക്കിയിട്ടും ഭീഷണി ബാക്കി

കുറ്റ്യാടി: ചെറുപുഴ പാലത്തിന്റെ തകർന്ന കൈവരികൾ പുതുക്കിപ്പണിതിട്ടും ഭീഷണി ഒഴിവാക്കിയില്ല. അപ്രോച്ച് റോഡും പാലവും ചേരുന്നിടത്ത് വലിയ വിടവ് ബാക്കിയാണ്. ഇതിലെ വാഹനയാത്രക്കാർ പുഴയിൽ വീഴാൻ എളുപ്പം. പാലത്തിന്റെ തകർന്ന കൈവരികൾ വർഷങ്ങൾക്ക് ശേഷമാണ് നന്നാക്കിയത്. അപ്രോച്ച് റോഡിലെ വിടവും നാട്ടുകാർ ചൂണ്ടിക്കാട്ടിയതാണ്. അത് പരിഹരിച്ചില്ല. ഇനിയൊരപകടം വരുന്നതുവരെ അധികൃതർ നന്നാക്കാൻ കാത്തിരിക്കുകയാണോ എന്നും ചോദിക്കുകയാണ്. മുമ്പ് ഒരു കാൽനടക്കാരൻ വിടവിലൂടെ പുഴയിൽ വീണിരുന്നു. ജലനിരക്ക് കുറഞ്ഞതിനാലാണ് അന്ന് രക്ഷപ്പെട്ടത്. കൂടാതെ പാലത്തിന്റെ കൈവരിയിലൂടെ കടന്നുപോയ വിവിധ മൊബൈൽ കമ്പനികളുടെ കേബ്ൾ പൈപ്പുകൾ കൈവരി പുനഃസ്ഥാപിക്കാനായി റോഡിൽ പറിച്ചിട്ടിരുന്നു. അവ ഇപ്പോഴും പുനഃസ്ഥാപിക്കാത്തതിനാൽ റോഡിൽ കിടക്കുകയാണ്. പൈപ്പുകൾ കിടക്കുന്നതിനാൽ മഴയത്ത് പാലത്തിൽ വീഴുന്ന വെള്ളം വാർന്നുപോകാതെ കെട്ടിക്കിടക്കും. പ്രശ്നങ്ങൾ ജനകീയ ദുരന്തനിവാരണ സമിതി ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ്‌ എൻജിനീയറെ നേരിൽ കണ്ട് അറിയിച്ചിട്ടുണ്ട്. photo: കുറ്റ്യാടി ചെറുപുഴ പാലത്തിൽ അപ്രോച്ച് റോഡും പാലവും ചേരുന്നിടത്തെ വലിയ വിടവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.