തെരുവിലെ കുട്ടികളുടെ ക്ഷേമം: നിർദേശങ്ങൾ നടപ്പാക്കണം

ന്യൂഡൽഹി: തെരുവിൽ കഴിയുന്ന കുട്ടികളുടെ സംരക്ഷണത്തിനായി ദേശീയ ബാലാവകാശ കമീഷൻ തയാറാക്കിയ പൊതുനിർദേശങ്ങൾ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ തൃപ്തികരമല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. കുട്ടികളെ തെരുവിൽനിന്ന് രക്ഷിക്കൽ താൽക്കാലിക നടപടിയല്ല. അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.