കെ-റെയിൽ: സാംസ്കാരിക നായകരുടെ മൗനം അപകടകരം -യു.കെ. കുമാരൻ

കോഴിക്കോട്: കോർപറേറ്റ് മൂലധനശക്തികളുടെ സമ്മർദത്തിന് വഴങ്ങി കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന കെ-റെയിൽ പദ്ധതി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ സാഹിത്യ, സാംസ്കാരിക നായകർ പുലർത്തുന്ന മൗനം ജനാധിപത്യത്തിന്‍റെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന്​ യു.കെ. കുമാരൻ. കെ-റെയിൽ പദ്ധതി ഉടൻ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സർവോദയ മണ്ഡലം നടത്തിയ ഉപവാസ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവോദയ മണ്ഡലം ജില്ല പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി. ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി യു. രാമചന്ദ്രൻ, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, സ്വാതന്ത്ര്യസമര സേനാനി പി. വാസു, വിജയരാഘവൻ ചേലിയ, രമേഷ് മേത്തല, കെ. ജയപ്രകാശ്, പൂത്തോളിക്കണ്ടി രാജൻ, ടി.വി. രാജൻ, വെളിപാലത്ത് ബാലൻ, വി.കെ. ദാമോദരൻ, കെ.എം. വേലായുധൻ, അഡ്വ. പ്രദീപൻ കുതിരോട്, അഷ്റഫ് ചേലാട്ട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ശിവാനന്ദൻ സ്വാഗതവും സി. പ്രസാദ് നന്ദിയും പറഞ്ഞു. photo bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.