സ്ത്രീകളെ പൗരാവകാശങ്ങളുമുള്ളവരായി മാറ്റണം -പി. സതീദേവി

കോഴിക്കോട്​: സ്ത്രീകളെ എല്ലാ പൗരാവകാശങ്ങളും ഉള്ളവരായി മാറ്റിയെടുക്കണമെന്ന് കേരള വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച 'ലിംഗപദവിയും സാമൂഹികനീതിയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൂട്ടുകുടുംബം അണുകുടുംബമായതോടെ കുടുംബത്തിനകത്ത് ആഴ്ന്നിറങ്ങിയിട്ടുള്ള സ്ത്രീവിരുദ്ധ ചിന്താഗതി മാറ്റിയെടുക്കപ്പെടേണ്ടതുണ്ട് -അവർ പറഞ്ഞു. സ്ത്രീ, പുരുഷൻ, ട്രാൻസ്ജൻഡർ എന്നതിലപ്പുറം വൈവിധ്യങ്ങളായ ലിംഗഭേദങ്ങളുണ്ടെന്ന് ശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം പറഞ്ഞു. ജില്ല സാമൂഹികനീതി ഓഫിസർ അഫ്സൽ കാവിൽ മോഡറേറ്ററായി. രശ്മി രാമൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.