ഫറോക്ക്: സർക്കാർ സ്കൂളിൽ വിദ്യാർഥിയെ ചേർക്കാൻ എത്തിയ രക്ഷിതാവിനോട് പണം ആവശ്യപ്പെട്ടതായി പരാതി. ഫറോക്ക് നല്ലൂരിലെ ഗവ. ഗണപത് ഹൈസ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസിൽ ചേർക്കാൻ 3100 രൂപ ആവശ്യപ്പെട്ടതായാണ് പരാതി. പണം ഇല്ലെങ്കിൽ ചേർക്കേണ്ടന്ന് സ്കൂൾ അധികൃതർ പറഞ്ഞതായും അപേക്ഷാഫോറം പോലും നിഷേധിച്ചതായും പരാതിയിൽ പറയുന്നു. നിർധന കുടുംബമാണെന്നും കൂലിപ്പണിക്കാരനാണെന്നും 500 രൂപ നൽകാൻ തയാറായെങ്കിലും മുഴുവൻ തുകയും വേണമെന്ന നിലപാടിലാണ് സ്കൂൾ അധികൃതരെന്നും രക്ഷിതാവ് വ്യക്തമാക്കി. തന്റെ മകളെ അഞ്ചാം ക്ലാസിൽ ചേർക്കാൻ കഴിഞ്ഞദിവസം സ്കൂളിലെത്തിയ സുബൈറിനോട് പ്രാധാനാധ്യാപികയാണ് പണം അടക്കാൻ ആവശ്യപ്പെട്ടത്. പി.ടി.എ പ്രസിഡൻറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സുബൈർ പറഞ്ഞു. ഇതുസംബന്ധിച്ച് മണ്ണൂർ സ്വദേശി മാപ്പിളകണ്ടംവയൽ സുബൈർ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്താൻ ഫറോക്ക് എ.ഇ.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.